ഇന്ദ്രിയപ്രത്യക്ഷമീലോകം ഇന്ദ്രിയ പ്രത്യക്ഷമല്ല മറുലോകം. ഈ ലോകം ഭൗതിക ലോകം -material world. മറുലോകം ആത്മീക ലോകം Spiritual World. ഇന്ദ്രിയങ്ങളിൽ കൂടി നമുക്ക് അറിയാൻ. കഴിയുന്നത് ഈ ഭൗതിക ലോകത്തെ മാത്രം.ആത്മീക ലോകത്തെപ്പറ്റി അറിയണമെങ്കിൽ വേദ ഇതിഹാസ പുരാണാദികളിൽക്കുടി മാത്രമേ സാധിക്കുകയുള്ളു.ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ പറ്റാത്തതിനെ അന്ധവിശ്വാസമായി കരുതിയാൽ ജന്മംപാഴാക്കാം.
ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ പറ്റാത്തതിനെ മനസ്സിലാക്കാൻ കഴിവുള്ള ജന്മമാണ് മനുഷ്യജന്മം. Mobile phone ൽ ബാറ്ററി പ്രവർത്തിക്കുന്നതു പോലെയാണ് ജീവികളുടെ ശരീരത്തിൽ ആത്മാവ് പ്രവർത്തിക്കുന്നത്. ആത്മാവ് എന്ന ബാറ്ററി പ്രവർത്തിക്കുന്നത് സൂര്യപ്രകാശം കൊണ്ടാണ്. ഈ ശരീരത്തക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് ആത്മാവിനാണ്. നാമെല്ലാം പ്രാധാന്യം കൊടുക്കുന്നത് ശരീരത്തിനാണ്. ജനിച്ചപ്പോൾ മുതൽ ഇന്ന് ഈ നിമിഷം വരെ ശരീരത്തിന്റെ ആവശ്യങ്ങൾ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ സാധിച്ചു കൊടുക്കും. എന്നാൽ ഒരു ദിവസം ഈ ശരീരം ഉപേക്ഷിച്ച് ജീവൻ (ആത്മാവ്) പോകുമെന്ന് ജീവിച്ച് ഇരിക്കുന്ന ആരും ചിന്തിക്കുന്നില്ല. ശരീരം വിട്ട് ജീവൻ പോകുബോൾ ഇവിടെനിന്ന് നാം സംബാദിച്ച ഒരു പൈസാ പോലും കൊണ്ടു പോകുന്നില്ല. ബന്ധുക്കളാരും കൂടെ വരില്ല. നാം ചെയ്തുകൂട്ടിയ സൽകർമ്മങ്ളുടെയും ദുഷ്കർമ്മങ്ങളുടെയും ഫലങ്ങൾ നമ്മുടെ കൂടെ വരും. കാഞ്ഞിരത്തിൻ ക്രു മണ്ണിൽ കുഴിച്ചിട്ടാൽ വളരെക്കാലം കഴിയുബോൾ ആപ്പിൾ തിന്നാമെന്ന് ആരും വിചാരിക്കരുത്. നാഭുക്തം ക്ഷീയതേകർമ്മ കല്പകോടിശതൈരപി അവശ്യമേവഭോക്തവ്യം കൃതം കർമ്മശുഭാശുഭം.